അത്തപ്പൂക്കളത്തില്‍ നായകയറിയിരിക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ പരിപാടികളുടെ അവസാനം: കെപിസിസി യോഗത്തില്‍ രൂക്ഷ വിമർശനവുമായി നേതാക്കൾ

കെപിസിസി സമ്പൂര്‍ണ നേതൃയോഗത്തില്‍ നേതാക്കള്‍ക്ക് വിമര്‍ശനം. മുതിര്‍ന്ന നേതാക്കള്‍ അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. ശശി തരൂരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. ശശി തരൂര്‍ നിരന്തരം പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നുവെന്ന് ജോണ്‍സണ്‍ എബ്രഹാം വിമര്‍ശിച്ചു.
തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന നേതാവ് പി.ജെ കുര്യനും ഉന്നയിച്ചത്. അത്തപ്പൂക്കളത്തില്‍ നായകേറിയിരിക്കുന്നത് പോലെയാണ് കോണ്‍ഗ്രസിന്റെ പരിപാടികളുടെ അവസാനമെന്നും വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. എത്ര നന്നായി സംഘടിപ്പിച്ചാലും അവസാനം നേതാക്കള്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്നുവെന്നും നേതാക്കള്‍ വിമര്‍ശിച്ചു.
മുതിര്‍ന്ന നേതാക്കള്‍ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണിറായി സര്‍ക്കാരിന് തന്നെ നേട്ടമാകുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ എംപിമാരുടെ അസാന്നിധ്യത്തിലാണ് ഇന്ന് കെപിസിസി നേതൃയോഗം നടന്നത്.
DFGDFGDF