കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് മൂന്ന് ദിവസം വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വെള്ളി, ശനി, ഞായർ‍ തീയതികളിലാണ് മഴയ്ക്ക് സാധ്യത. വെള്ളി, ശനി തീയതികളിൽ‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

കേരള തീരത്ത് ഉയർ‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രി 11:30 വരെ 0.2 മുതൽ‍ 0.9 മീറ്റർ‍ വരെ ഉയരത്തിൽ‍ ഉയർ‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

article-image

ാ4ീബ6ാീബ

You might also like

Most Viewed