സുബി സുരേഷിന്റെ സംസ്കാരം നാളെ വാരാപ്പുഴയിൽ


സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയിൽ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിച്ചും. നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും. രാവിലെ 8 മുതൽ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.

കരൾ−ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്.

കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

article-image

ewrtyerdy

You might also like

  • Straight Forward

Most Viewed