ബില്ലുകളില്‍ സര്‍ക്കാർ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തനിക്ക് മുന്നിലുളള ബില്ലുകളില്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് മാസം മുന്‍പ് വിശദീകരണം തേടിയിട്ടും ഇതുവരെയും വിശദീകരണം നല്‍കിയില്ലെന്നും ഗവര്‍ണര്‍ വിശദീകരണം തേടിയാല്‍ നല്‍കാനുളള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടില്ലെന്നും നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്നും നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വിസി നിയമനത്തിനുളള സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനുളള ബില്‍ സര്‍വകലാശാല അപ്‌ലറ്റ് ട്രൈബ്യൂണല്‍ നിയമനത്തില്‍ ഗവര്‍ണറെ മറികടക്കുന്നതിനുളള ബില്‍ , ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ പുറത്താക്കുന്ന ബില്ലുകള്‍ എന്നിവയില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
സാങ്കേതിക സര്‍വകലാശാലയില്‍ 6 സിന്‍ഡിക്കേറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുളള വ്യവസ്ഥ അപ്‌ലറ്റ് ട്രൈബ്യൂണല്‍ ബില്ലിന്റെ ഭാഗമാണ്. ഈ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ കാര്യത്തിലും ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടി വരും.
അതേസമയം ചാന്‍സലര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗവര്‍ണര്‍.
w6t4e4yy