ലൈഫ് മിഷൻ കോഴ: ആറ് കോടിയുടെ കോഴ ഇടപാട് നടന്നുവെന്ന് സ്വപ്ന സുരേഷ്


ലൈഫ് മിഷൻ കേസിൽ കോഴയിടപാട് നടന്നുവെന്ന് സ്വപ്‌ന സുരേഷ്. ആറ് കോടിയുടെ കോഴ ഇടപാട് നടന്നു. തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

സ്വപ്നയും സരിത്തും ഇ ഡിക്ക് മുന്നിൽ ഹാജരായി.ഇനിയും തന്റെ പക്കൽ കൂടുതൽ തെളിവുകൾ ഉണ്ട്. ലൈഫ് മിഷൻ കേസിലും സ്വർണ്ണക്കടത്ത് കേസിലും ബന്ധമുള്ള എല്ലാ പ്രതികളും പുറത്തുവരും. സത്യം പുറത്ത് വരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.അന്വേഷണത്തിനിടെ ഉദ്യോഗസ്ഥർ ശേഖരിച്ച തെളിവുകൾ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.

ഇ ഡി ചോദ്യം ചെയ്യൽ ആരംഭിച്ചു. ചോദ്യം ചെയ്യൽ വൈകിട്ട് വരെ തുടരുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചത്. എം ശിവശങ്കർ കൈക്കൂലി പണം വാങ്ങിയെന്ന് സരിത്ത് വ്യക്തമാക്കി.

സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടിസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

article-image

cfhdfgh

You might also like

  • Straight Forward

Most Viewed