കാസർഗോഡ് നിന്നും കാണാതായ വീട്ടമ്മയും യുവാവും ഗുരുവായൂരിൽ തൂങ്ങിമരിച്ച നിലയിൽ

ഗുരുവായൂരിൽ യുവതിയേയും കാസർകോട് നിന്നും കാണാതായ യുവതിയേയും യുവാവിനേയും ഗുരുവായൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ സ്വദേശി മുഹമ്മദ് ഷെരീഫ്(40), കള്ളാർ ആടകം പുലിക്കുഴിയിസെ സിന്ധു (36) എന്നിവരാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ലോഡ്ജിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഏഴാം തിയതിയാണ് ഇരുവരേയും കാണാതായത്. ഗുരുവായൂർ എത്തിയ ഇവർ ദമ്പതികളാണെന്ന് പറഞ്ഞാണ് ലോഡ്ജിൽ മുറിയെടുത്തതെന്നാണ് വിവരം. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയായിട്ടും മുറിയൊഴിയാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാരെത്തി പരിശോധിച്ചു. എന്നാൽ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
തുടർന്ന് യൂവാവ് ലോഡ്ജിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. അതോടെ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ലോഡജ് ഉടമ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. മുറിയെടുക്കാനായി ഇവർ നൽകിയ ഐഡി കാർഡ് വഴിയാണ് കാസർകോട് സ്വദേശിയാണെന്ന് കണ്ടെത്തിയ. ഇരുവരും തമ്മിൽ കുറച്ച് നാളുകളായി ബന്ധത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഷെരീഫ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. സിന്ധു വീട്ടമ്മയും.
ewy4ey