അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ദേശീയ അധ്യക്ഷയായി പി.കെ ശ്രീമതി ടീച്ചർ


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ ദേശീയ അധ്യക്ഷയായി പി.കെ ശ്രീമതി ടീച്ചറെ തെരഞ്ഞെടുത്തു. മറിയം ധാവ്ളെ ജനറൽ‍ സെക്രട്ടറിയായി തുടരും.103 അംഗ കേന്ദ്ര നിർ‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തിൽ‍ നിന്ന് കെ. കെ. ശൈലജ, പി. സതീദേവി, സൂസൻ കോടി, പി.കെ. സൈനബ എന്നിവർ‍ ഉൾ‍പ്പെടെ 15 വൈസ് പ്രസിഡന്‍റുമാരാണുള്ളത്. സി.എസ്. സുജാത, എൻ .സുകന്യ എന്നിവർ‍ ഉൾ‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരുണ്ട്. കെ.കെ. ലതിക, ഇ. പത്മാവതി എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങൾ‍. എസ്. പുണ്യവതി ട്രഷററായി തുടരും.

1998ൽ‍ സുശീല ഗോപാലൻ ജനറൽ‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മഹിളാ അസോസിയേഷന്‍റെ ഒരു പ്രധാന ഭാരവാഹിത്വം കേരളത്തിൽ‍ നിന്നുണ്ടാവുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed