കേരളത്തിലെ മന്ത്രിമാരുടേയും എംഎൽ‍എമാരുടേയും ശമ്പളം വർ‍ധിപ്പിക്കാൻ ശുപാർ‍ശ


സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎൽ‍എമാരുടേയും ശമ്പളം വർ‍ധിപ്പിക്കാൻ ശുപാർ‍ശ. വിവിധ അലവൻസുകളിൽ‍ 30−35 ശതമാനം വരെ വർ‍ധനയ്ക്കാണ് ശുപാർ‍ശ. ഇത് സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രൻ നായർ‍ കമ്മീഷൻ സർ‍ക്കാരിന് റിപ്പോർ‍ട്ട് സമർ‍പ്പിച്ചു. കഴിഞ്ഞ ജൂലൈയിലാണ് നിയമസഭാ സാമാജികരുടെ ശമ്പള വർ‍ധന സംബന്ധിച്ച് പഠിക്കാൻ ജസ്റ്റീസ് രാമചന്ദ്രൻ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽ‍ക്കെ റിപ്പോർ‍ട്ടിൻമേൽ തിരക്കിട്ട തീരുമാനം എടുക്കില്ലെന്നാണ് വിവരം.

2018ലാണ് ഇതിന് മുന്‍പ് ശമ്പള വർ‍ധന നടപ്പാക്കിയത്. നിലവിൽ‍ മന്ത്രിമാർ‍ക്ക് 97,429 രൂപയും എംഎൽ‍എമാർ‍ക്ക് 70000 രൂപയും ആണ് ശമ്പളം.

article-image

yigyig

You might also like

  • Lulu Exchange
  • Straight Forward

Most Viewed