ക്രിസ്മസ് പുതുവത്സര ആഘോഷം; കൊച്ചിയിൽ പാർട്ടിയിൽ പങ്കെടുക്കാൻ തിരിച്ചറിയൽ കാർഡും ദേഹപരിശോധനയും നിർബന്ധം


ക്രിസ്മസ് പുതുവത്സര ആഘോഷപാർട്ടികളിൽ ലഹരി നിയന്ത്രണം കൊണ്ടുവരാൻ പ്രൊട്ടോക്കോൾ കർശനമാക്കി. കൊച്ചിയിൽ പാർട്ടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് തിരിച്ചറിയൽ കാർഡും ദേഹപരിശോധനയും നിർബന്ധമാക്കി. കൊച്ചിയിലെ പാർട്ടികളിൽ ലഹരിയുടെ ഉപയോഗം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അസോസിയേഷൻ ഓഫ് ഓർഗനൈസേഷൻ ആൻഡ് പെർഫോമേഴ്സ് എന്ന സംഘടനയും ലഹരി വിരുദ്ധ പാർട്ടിയ്ക്കായി മുന്നിട്ടിറങ്ങുന്നു.

എൻഡിപിഎസ് വകുപ്പ് പ്രകാരം ലഹരി ഉപയോഗിക്കുന്ന പാർട്ടികളുടെ സംഘാടകർക്കെതിരെയും ഇത് നടത്തുന്ന ഹോട്ടൽ ഉടമയ്ക്കെതിരെയും കേസ് എടുക്കാം. തിരിച്ചറിയൽ രേഖയുമായി പാർട്ടിയിൽ പ്രവേശിക്കുന്നവർ പിന്നീട് ലഹരി ഉപയോഗിക്കുകയോ സ്ത്രീകളോ‌ട് മോശമായി പെരുമാറുകയോ ചെയ്താൽ മറ്റു ഹോട്ടലുകളിലെ പാർട്ടികളിൽ പ്രവേശനം നിഷേധിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

article-image

awraew

You might also like

  • Straight Forward

Most Viewed