ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ഫ്രഞ്ച് ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ വാർഷിക ഫ്രഞ്ച് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫ്രഞ്ച് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും ചിത്രീകരിക്കുന്ന വിവിധ പരിപാടികൾ ശ്രദ്ധേയമായി. ഫ്രഞ്ച് ദിനത്തിന്റെ ആദ്യഘട്ടത്തിൽ 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ പെൻസിൽ ഡ്രോയിംഗിലും 9-10 ക്ലാസുകളിലെ വിദ്യാർഥികൾ പോസ്റ്റർ നിർമാണത്തിലും പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ കവിതാ പാരായണം, കഥപറയൽ, സോളോ സോംഗ്, സൂപ്പർ ഷെഫ്, ഫ്രാൻസിനെക്കുറിച്ചുള്ള പവർപോയിന്റ് പ്രസന്റേഷൻ, സംഘഗാനം തുടങ്ങിയ പരിപാടികൾ നടന്നു. വിവിധ ഇനങ്ങളിലെ വിജയികൾക്ക് ട്രോഫികളും സമ്മാനിച്ചു.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, വിനോദ് എസ് , സതീഷ് ജി, പ്രധാനാധ്യാപകരായ ജോസ് തോമസ്, പാർവതി ദേവദാസ്, ശ്രീകല ആർ എന്നിവർ സന്നിഹിതരായിരുന്നു. ഫ്രഞ്ച് വാരാചരണത്തിന്റെ വിജയത്തിനായുള്ള വിദ്യാർത്ഥികളുടെ അർപ്പണബോധത്തെ വകുപ്പ് മേധാവി ട്രെവിസ് മിഷേൽ അഭിനന്ദിച്ചു.
a