കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം; അമ്മ അറസ്റ്റിൽ
ഷീബ വിജയൻ
തളിപ്പറമ്പ്: കണ്ണൂരിൽ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം. കുഞ്ഞിന്‍റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറുമാത്തൂർ സ്വദേശിനി മുബഷിറയാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുട്ടി അബദ്ധത്തിൽ അമ്മയുടെ കൈയിൽനിന്നു കിണറ്റിലേക്കു വഴുതി വീണെന്നായിരുന്നു ഇവർ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. കുറുമാത്തൂർ ഡയറി ജുമാമസ്‌ജിദിനു സമീപത്തെ മൂലക്കൽ പുതിയപുരയിൽ മുബഷിറ- കുടക് കുശാൽ നഗറിലെ ബിസിനസുകാരൻ ജാബിർ ദമ്പതികളുടെ മകൻ ആമിസ് അലനാണ് മരിച്ചത്.അമ്മയുടെ കരച്ചിൽകേട്ട് വീടിനു സമീപത്തുണ്ടായിരുന്നവർ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
sdfdfsdsaas
