കെ.ജി.ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിക്കുന്നു

പ്രവാസി ഭാരതിയ പുരസ്ക്കാര ജേതാവും ഗൾഫ് മേഖലയിലെ വ്യവസായ പ്രമുഖനുമായ കെ.ജി.ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിക്കുന്നു. ഡിസംബർ 23 വെള്ളിയാഴ്ച്ച സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വൈകീട്ട് 6 മണിക്ക് അനുമോദന ചടങ്ങ് ആരംഭിക്കുമെന്ന് വാർത്തസമ്മേളനത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളായ എൻ കെ പ്രേമചന്ദ്രൻ, രമേഷ് ചെന്നിത്തല, ജി.സുധാകരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേരും.
ഇതിന് ശേഷം മ്യൂസിക്ക് ഡാൻസ് ഫ്യൂഷൻ ധൂം ധലാക്ക സീസൺ 4 അരങ്ങേറും. പ്രമുഖ സിനിമ താരം സ്വസികയുടെ നൃത്ത പ്രകടനം, സി കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ് അവതരിപ്പിക്കുന്ന ഗാനങ്ങൾ, ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോർ, കീ ബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രൻ എന്നിവരുടെ കലാപ്രകടനങ്ങൾ എന്നിവയ്ക്കൊപ്പം ബഹ്റൈനിൽ നിന്നുള്ള മുന്നുറിൽപ്പരം കലാകാരൻമാർ അവതരിപ്പിക്കുന്ന നോൺസ് റ്റോപ്പ് എൻ്റെർടെയിൻമെൻ്റ് ഷോയും വേദിയിൽ നടക്കും. വാർത്തസമ്മേളനത്തിൽ ബി കെ എസ് മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ, ധൂം ധലാക്ക കൺവീനർ ദേവൻ പാലോട്, പ്രോഗ്രാം കോർഡിനേറ്റർമാരായ റിയാസ്, മനോജ് ഉത്തമൻ എന്നിവർ പങ്കെടുത്തു.
a