ഇത് മാധ്യമഗുണ്ടായിസം, ആ പരിപ്പ് സ്വന്തം കലത്തിലിട്ട് വേവിച്ചാൽ മതി'; ചാനൽ അവതാരകക്കെതിരെ സന്തോഷ് ഏച്ചിക്കാനം


ഷീബ വിജയൻ

കൊച്ചി: ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനവുമായി കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികൾക്കുള്ള സിനിമകളും അവരുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകർക്കുന്ന ഭീകരനായി തന്നെ ചിത്രീകരിക്കാനാണ് അവതാരക ശ്രമിച്ചതെന്നും ആക്ഷേപ സ്വരത്തിൽ തട്ടിക്കേറുകയായിരുന്നുവെന്നും സന്തോഷ് ഏച്ചിക്കാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനമില്ലാതെ 'ഗോവിന്ദചാമിയെ' ലൈനിൽ കിട്ടിയ തരത്തിൽ വളരെ അപഹാസ്യമായ ഭാഷയിൽ കുട്ടികളുടെ സിനിമയുടെ കാര്യത്തിൽ ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമാണെന്ന് സ്ഥാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഞാനും മാധ്യമപ്രവർത്തനം പഠിച്ച വ്യക്തിയാണ്. പക്ഷേ നിങ്ങൾ കാണിക്കുന്നത് മാധ്യമ പ്രവർത്തനമല്ല. മാധ്യമ ഗുണ്ടായിസമാണ്. മുപ്പത്തഞ്ച് കൊല്ലമായി അടിസ്ഥാന വർഗ്ഗത്തിനു വേണ്ടി എഴുത്തിലൂടെ സംസാരിച്ചു കൊണ്ടിരിക്കുന്ന സന്തോഷ് ഏച്ചിക്കാനം ഏതു തരക്കാരനാണെന്ന് ചോറു തിന്നുന്ന കേരളത്തിലെ വായനക്കാർക്കറിയാം.വാക്കുകൾക്ക് വെടിയുണ്ടയേക്കാൾ ശക്തിയുണ്ട്. അതുപയോഗിക്കാൻ അറിയാവുന്നവരേ അതു പയോഗിക്കാവൂ. അല്ലെങ്കിൽ നിരപരാധികളുടെ നെഞ്ചത്ത് കൊള്ളും. അല്ലാതെ ആവേശം സിനിമയിൽ അംബാന്റെ കൈയ്യിൽ തോക്കു കിട്ടയതുപോലെ അലക്ഷ്യമായി വെടിയുതിർത്ത് കാണുന്നവരെ ചിരിപ്പിച്ച് കൊല്ലരുതെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിക്കുന്നു.

article-image

ോേോേോേേോ

You might also like

  • Straight Forward

Most Viewed