എസ്.എൻ.ഡി.പി നേതാവ് ആത്മഹത്യ ചെയ്ത കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്

എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ ആത്മഹത്യ ചെയ്ത കേസിൽ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്. ഒരേ കേസിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്നമാണ് കാരണം. നിയമോപദേശം ലഭിച്ച ശേഷമേ അന്വേഷണത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
2020 ജൂൺ 24നാണ് കണിച്ചുകുളങ്ങരയിലെ യൂണിയൻ ഓഫീസിലാണ് മഹേശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേശൻ പുറത്തുവിട്ട കത്തുകളും ഡയറിക്കുറിപ്പുകളും വെള്ളാപ്പള്ളിയെയും ഒപ്പമുള്ളവരെയും ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമ ഉപദേശം ലഭിച്ചാലുടൻ മറ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയൂമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
8y789y7