മധു നിരവധി കേസുകളിൽ‍ പ്രതിയായിരുന്നുവെന്ന് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ


അട്ടപ്പാടിയിൽ‍ ആൾ‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ. വിവിധ സ്റ്റേഷനുകളിൽ‍ മധുവിനെതിരെ കേസുകളുണ്ടെന്നും മധു ഒളിവിലായിരുന്നുവെന്നും മധു വധക്കേസിൽ‍ കുറ്റപത്രം സമർ‍പ്പിച്ച മുന്‍ അഗളി ഡിവൈഎസ്പി ടികെ സുബ്രഹ്മണ്യൻ ആണ് വെളിപ്പെടുത്തിയത്.

പ്രതിഭാഗം വിസ്തരിക്കുന്നതിനിടെയാണ് കോടതിയിൽ‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ‍. മധു ഒളിവിലാണെന്ന് കാണിച്ച്‌ അബ്സ്കോണ്ടിങ് ചാർ‍ജ് നൽ‍കിയിരുന്നു. അഗളി, പാലക്കാട്, തൃശൂർ‍ സ്റ്റേഷനുകളിൽ‍ മധുവിനെതിരെ കേസുകളുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മധുവെന്ന് നേരത്തെ അറിയമായിരുന്നു. മധു കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലല്ലെന്ന നിഗമനത്തിൽ‍ എത്തിയത് പോസ്റ്റുമോർ‍ട്ടം റിപ്പോർ‍ട്ടും പോസ്റ്റുമോർ‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും സാക്ഷി മൊഴിയും അടിസ്ഥാനമാക്കിയാണെന്നും ഇദ്ദേഹം മൊഴി നൽ‍കി.

ഇയാൾ‍ വിചാരണ നേരിടാൻ കഴിയുന്ന ആളാണോ അല്ലയോ എന്നുള്ള മെഡിക്കൽ‍ ബോർ‍ഡിന്റെ റിപ്പോർ‍ട്ട് അടിസ്ഥാനമാക്കിയാണു തീരുമാനമെടുക്കേണ്ടതെന്ന ജസ്റ്റിസ് ഹേമയുടെ വിധിയുണ്ടെന്ന് മണ്ണാർ‍ക്കാട് പട്ടികജാതി, പട്ടിക വർ‍ഗ പ്രത്യേക കോടതി പ്രോസിക്യൂട്ടർ‍ പി ജയൻ ചൂണ്ടിക്കാട്ടി.

article-image

ighiu

You might also like

  • Straight Forward

Most Viewed