ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ; സർക്കാരിനെ അനുകൂലിച്ച് മല്ലിക സാരാഭായി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസിലർ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്ന ബില്ലിൽ പ്രതികരണവുമായി കലാമണ്ഡലം ചാൻസിലറായി തെരഞ്ഞെടുക്കപ്പെട്ട മല്ലിക സാരാഭായി. സർക്കാരിന്റേത് മികച്ച തീരുമാനമെന്ന് മല്ലിക സാരാഭായി ഒരു പ്രമുഖ വാർത്താ മാധ്യമത്തോട് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖല അഴിമതിരഹിതമാകാൻ ഉപകരിക്കും. കലാമണ്ഡലം ചാൻസിലറായുള്ള നിയമനത്തിൽ സന്തോഷമുണ്ട്. എല്ലാവരെയും തുല്യരായി കാണുന്നെന്ന തരത്തിലാണെങ്കിൽ താൻ ഇടതുപക്ഷത്താണ് എന്നും മല്ലിക സാരാഭായി വ്യക്തമാക്കി.
സർവ്വകലാശാലകളിൽ ചാൻസിലർ സ്ഥാനത്തേക്ക് വിദഗ്ധരെ നിയോഗിക്കുന്നത് സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. ഇത് ഉന്നത വിദ്യാഭ്യാസ മേഖല അഴിമതി രഹിതമാകാൻ ഉപകരിക്കും. കലാമണ്ഡലം ചാൻസിലറായുള്ള നിയമനം അതിയായ സന്തോഷം നൽകുന്നതാണ്. തനിക്ക് കലാമണ്ഡലത്തിൽ നിന്നോ കേരളത്തിൽ നിന്നോ ഒന്നും തട്ടിയെടുക്കാനില്ല. തനിക്കറിയുന്നത് മറ്റുള്ളവർക്ക് പകർന്നു നൽകാൻ ശ്രമിക്കും. തന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്കും മല്ലിക സാരാഭായി മറുപടി നൽകി. എല്ലാവരെയും തുല്യരായി കാണുന്നുവെന്ന തരത്തിലാണെങ്കിൽ താൻ ഇടതുപക്ഷമെന്ന് മല്ലിക സാരാഭായ് പറഞ്ഞു. മറ്റ് വിമർശനങ്ങൾക്ക് മറുപടി നൽകാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സർവകലാശാലകളുടെ ചാൻസിലറായി ആ മേഖലയിൽ നിന്ന് തന്നെയുള്ള പ്രഗത്‍ഭരെ നിയമിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് മല്ലിക സാരാഭായുടെ നിയമനമെന്നാണ് മന്ത്രി വിഎൻ വാസവൻ കലാമണ്ഡലം ചാൻസിലർ നിയമനത്തിൽ പ്രതികരിച്ചത്. സ്ത്രീശാക്തീകരണത്തിലും സാമൂഹ്യചുറ്റുപാടിലുമെല്ലാം സ്വന്തം നിലപാടുകൾ ധൈര്യപൂർവ്വം ഉയർത്തിപ്പിടിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മല്ലിക സാരാഭായി.
അതേസമയം കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസിലറായുള്ള മല്ലികാ സാരഭായിയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞിരുന്നു. കലാരംഗത്ത് പാരമ്പര്യമുള്ളയാളാണ് മല്ലികാ സാരാഭായി. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
sgdrgh