കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ അമേരിക്കന്‍ മലയാളി വിമാനത്തിൽ മരിച്ചു

ന്യൂയോർക്കിൽ നിന്നും ഖത്തർ എയർവെയ്സിൽ ദോഹയിലെത്തിയ അമേരിക്കൻ മലയാളി ഇന്ത്യയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ മരിച്ചു. പന്തളം മണ്ണിൽ മനോരമ ഭവനിൽ മാത്യു തോമസ് (ബാബു− 72) ആണ് മരിച്ചത്.
ന്യൂയോർക്കിൽ നിന്നും ഖത്തർ എയർവെയ്സിൽ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാത്യു തോമസും ഭാര്യയും കേരളത്തിലേക്ക് ഇൻഡിഗോ വിമാനത്തിലാണ് തുടർ യാത്ര നടത്തിയത്. വിമാനത്തിൽ വെച്ച് നെഞ്ചുവേദനയെ തുടർന്ന് മാത്യു തോമസ് കുഴഞ്ഞു വീണതോടെ വിമാനം അടിയന്തരമായി മുംബൈയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. മുംബൈയിലിറങ്ങിയ വിമാനത്തിൽ നിന്നും ഉടൻ ആംബുലൻസിൽ നാനാവതി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മാത്യു തോമസും ഭാര്യ റോസി മാത്യുവും അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടത്. മൃതദേഹം മുംബൈ നാനാവതി ആശുപത്രി മോർച്ചറിയിൽ. അമേരിക്കയിലുള്ള മക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
മക്കൾ: തോമസ് മാത്യു, കുര്യൻ മാത്യു (ഇരുവരും യുഎസ്എ). പിതാവ്: പരേതനായ എം കെ തോമസ്.
nb v