സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാജ്ഭവന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഓർഡിനൻസ് അയച്ചെന്ന് രാജ്ഭവൻ സ്ഥിരീകരിച്ചു. ഇനി ഇതുസംബന്ധിച്ച് ഗവർണർ എന്തു നടപടി സ്വീകരിക്കുമെന്നത് നിർണായകമാണ്. ഓർഡിനന്‍സിൽ ഗവർണർ ഒപ്പുവച്ചില്ലെങ്കിൽ നിയമസഭയിൽ ബിൽൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയസഭാസമ്മേളനത്തിന്‍റെ തീയതി തീരുമാനിക്കും.
കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ തീരുമാനമെടുത്തത്. ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് നീക്കം നടത്തിയതെന്നാണ് സർക്കാർ വാദം.
ertydry