അത്യാഹിത വിഭാഗത്തില്‍ പരാക്രമം കാണിച്ച് കഞ്ചാവ് കേസിലെ പ്രതി


ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ പരാക്രമം കാണിച്ച് കഞ്ചാവ് കേസിലെ പ്രതി. കക്കാട് സ്വദേശി യാസര്‍ അറാഫാത്ത് ആണ് അത്യാഹിത വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മെഡിക്കല്‍ ഓഫിസറുടെ മുറിയുടെ ചില്ല് ഇയാള്‍ തലകൊണ്ട് ഇടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കഞ്ചാവ് കൈവശം വച്ചതിന് കക്കാടുനിന്ന് ടൗണ്‍ പൊലീസ് ആണ് യാസറിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതു മുതല്‍ ഇയാളുടെ പരാക്രമം ആരംഭിച്ചു. പുറത്തു പാര്‍ക്ക് ചെയ്ത ബൈക്ക് മറിച്ചിടുകയും ചെയ്തു.

പിന്നാലെ ഇയാള്‍ പൊലീസുകാരെ തെറിവിളിക്കാനും ആക്രമിക്കാനും തുടങ്ങി. അക്രമം അതിരുവിട്ടതോടെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ടൗണ്‍ എസ്‌ഐ ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എംടി അനൂപ്, കെ നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed