ഗവർണറുടെ അന്ത്യശാസന സമയം അവസാനിച്ചു; 9 വിസിമാരും രാജിവെച്ചില്ല


സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസിലർമാരോട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ നൽകിയ അന്ത്യശാസന സമയം അവസാനിച്ചു. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സമയം അവസാനിച്ചത്. നിലവിൽ വിസിമാർ ആരും തന്നെ രാജിസന്നദ്ധത അറിയിച്ചിട്ടില്ല. രാജിവയ്ക്കേണ്ടതില്ലെന്ന നിർദേശമാണ് സർക്കാരും നൽകിയിട്ടുള്ളത്. 

ഇതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തി. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവർണർ പ്രഖ്യാപിച്ചിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിന്‍റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് ഗവർണർ കരുതരുത്. ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളുണ്ടാകുമ്പോൾ സർക്കാരിന് പ്രതികരിക്കേണ്ടി വരും. സർ‍വകലാശാലകളുടെയും നിയമന അധികാരി ഗവർ‍ണറാണ്. ചാൻസലർമാരുടെ നിയമനത്തിൽ പോരായ്മയുണ്ടെങ്കിൽ പ്രഥമ ഉത്തരവാദിത്വം ഗവർണർക്കാണ്. അങ്ങനെയെങ്കിൽ വൈസ് ചാൻസലർമാരാണോ ആദ്യം ഒഴിയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

article-image

c mjcg

You might also like

Most Viewed