കത്തിയാക്രമണത്തിൽ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്


കത്തിയാക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കൂടാതെ കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടതായി സൽമാൻ റുഷ്ദിയുടെ ഏജന്‍റ് ആൻഡ്രു വൈലി അറിയിച്ചു. സ്‌പെയിനിലെ എൽ‍ പേയ്‌സിന് നൽ‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ‍ വ്യക്തമാക്കിയത്. റുഷ്ദിയുടെ കഴുത്തിലും നെഞ്ചിലുമായി 15ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. ഈ മുറിവുകളാണ് കാഴ്ച്ചയും കൈയുടെ ചലന ശേഷിയും നഷ്ടപ്പെടുന്നതിലേയ്ക്ക് നയിച്ചത്. കൈയിലെ ഞരമ്പുകൾ‍ മുറിഞ്ഞതിനാലാണ് കൈയുടെ ചലനശേഷിയെ ബാധിച്ചത്. എന്നാൽ‍ റുഷ്ദി ഇപ്പോഴും ആശുപത്രിയിൽ‍ ചികിത്സയിൽ‍ തുടരുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ആൻഡ്രൂ വൈലി ഒഴിഞ്ഞു മാറി.

കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറന്‍ ന്യൂയോർ‍ക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തിൽ‍ വച്ചാണ് സൽ‍മാൻ‍ റുഷ്ദിക്കു നേരെ വധശ്രമമുണ്ടാകുന്നത്. പ്രഭാഷണത്തിനിടെ വേദിയിലേയ്ക്ക് അതിക്രമിച്ചു കയറിയ ഹാദി മാത്തർ എന്ന 24കാരൻ റുഷ്ദിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഇയാൾ പിന്നീട് പോലീസ് പിടികൂടിയിരുന്നു.

article-image

fhncfgj

You might also like

Most Viewed