കേരളത്തിൽ‍ കുറുവാ കവർ‍ച്ചാ സംഘം എത്തിയതായി വിവരം


കേരളത്തിൽ‍ കുറുവാ സംഘം എന്ന് സംശയിക്കുന്ന കവർ‍ച്ചാസംഘം എത്തിയതായി വിവരം. കുറുവാ കവർ‍ച്ചാ സംഘം കോഴിക്കോട് എത്തിയതായാണ് സംശയം. സ്പെഷ്യൽ‍ ബ്രാഞ്ച് കോഴിക്കോട് ഡിസിപിക്ക് റിപ്പോർ‍ട്ട് നൽ‍കി. ജാഗ്രത പാലിക്കാൻ പോലീസ് സ്റ്റേഷനുകൾ‍ക്ക് അടിയന്തര നിർ‍ദ്ദേശം നൽ‍കി.

കോഴിക്കോട് കുറുവാ സംഘം എന്ന് സംശയിക്കുന്ന കവർ‍ച്ചാസംഘം എത്തിയതായാണ് സ്പെഷ്യൽ‍ ബ്രാഞ്ചിന് വിവരം ലഭിച്ചത്. കല്ലായി റെയിൽ‍വേ സ്റ്റേഷനിൽ‍ ഈ കവർ‍ച്ചാസംഘം എത്തി എന്നുള്ളതാണ് വിവരം. തമിഴ്നാട്ടിൽ‍ നിന്ന് കൂട്ടത്തോടെ കോഴിക്കോട് കല്ലായി റെയിൽ‍വേ സ്റ്റേഷനിൽ‍ ഇറങ്ങിയ സംഘത്തെയാണ് പോലീസ് സംശയിക്കുന്നത്.

ഇതോടെ സ്പെഷ്യൽ‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ‍ ഇത് സംബന്ധിച്ച റിപ്പോർ‍ട്ട് കോഴിക്കോട് ഡിസിപിക്ക് കൈമാറി. എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത നിർ‍ദേശം നൽ‍കി. രാത്രികാല പട്രോളിംഗ് ശക്തിപെടുത്താൻ നിർ‍ദ്ദേശമുണ്ട്. ഇത്തരം സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കും.

മഴ വീണ്ടും തുടങ്ങിയ സാഹചര്യം മുതലെടുത്ത് മോഷണം നടത്താനാണ് പദ്ധതിയെന്ന് സംശയിക്കുന്നു. എന്നാൽ‍ ആശങ്കപ്പെടേണ്ടതോ പരിഭ്രാന്തരാവേണ്ടതോ ആയ യാതൊരു സാഹചര്യവും നിലവിലില്ലെന്ന് പോലീസ് വൃത്തങ്ങൾ‍ അറിയിച്ചു.

You might also like

Most Viewed