ബ്രിട്ടന്റെ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജൻ ഋഷി സുനക്: 157 എംപിമാരുടെ പിന്തുണ


ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസൺ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് ഋഷിയുടെ സാധ്യത ഉറപ്പായത്. ബോറിസ് ജോൺസണ് വെറും 57 എംപിമാരുടെ പിന്തുണ മാത്രമാണ് നേടാനായത്. ഇതോടെയാണ് അദ്ദേഹം പിന്മാറിയത്. 42−കാരനായ ഋഷി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.

ഇത് നടപ്പിലാകുന്നതോടെ യുകെയിൽ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഋഷി സുനക്. രാജ്യത്തെ ഐക്യപ്പെടുത്താനും സമ്പദ് വ്യവസ്ഥ നേരെയാക്കിയെടുക്കാനും ആഗ്രഹിക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് തന്റെ ഔദ്യോഗിക കാമ്പയിൻ ഋഷി ആരംഭിച്ചിരുന്നത്. അടുത്തിടെ രാജിവെച്ച ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ സുനക്കിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഐക്യവും സ്ഥിരതയും കാര്യക്ഷമതയും നമുക്ക് ആവശ്യമാണ്. ഈ ഘട്ടത്തിൽ അനുയോജ്യനായ ഒരേയൊരു സ്ഥാനാർത്ഥി ഋഷിയാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു സുവെല്ലയുടെ പ്രതികരണം.

നേരത്തെ 21,000 വോട്ടുകൾക്ക് മാത്രമായിരുന്നു ഋഷി സുനക്കിന് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിൽ ഏറ്റവും അർഹനായ സ്ഥാനാർത്ഥിയായി ഏവരും കണക്കാക്കുന്നതും ഋഷിയെ തന്നെയായിരുന്നു. യുകെയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഋഷി സുനക്കിന് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

article-image

xhcfj

You might also like

Most Viewed