സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സാമൂഹിക പ്രവർത്തകനും കവിയുമായ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അതിജീവിതയും സർക്കാരും നൽകിയ അപ്പീലിലാണ് വിധി. സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. കോഴിക്കോട് സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിതയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചത്.
സെഷൻസ് കോടതിയുടെ വിധിയിലെ പരാമർശങ്ങൾ വിവാദമാകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. എന്നാൽ മറ്റൊരു പീഡന കേസിൽ സിവികിന്‍റെ മുൻകൂർ ജാമ്യം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്.
cjhcvgj
