ലൈബീരിയൻ കപ്പൽ കൊച്ചി തുറമുഖത്ത് പിടിച്ചിട്ടു
ലൈബീരിയൻ കപ്പലായ എംവി എംഎസ്‌സി ജാനി ഹൈക്കോടതി ഉത്തരവുപ്രകാരം കൊച്ചി തുറമുഖത്ത് ഇന്നലെ ഉച്ചവരെ പിടിച്ചിട്ടു. ചരക്കു കൊണ്ടുപോകുന്നതിനിടെയുണ്ടായ നാശത്തിനു നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് ആലപ്പുഴയിലെ ഫെബിന്‍ മറൈന്‍ ഫുഡ്സ് നൽകിയ ഹർജിയിലാണ് കപ്പൽ പിടിച്ചിടാൻ കോടതി തിങ്കളാഴ്ച ഉത്തരവു നൽകിയത്.
നഷ്ടപരിഹാരത്തുകയ്ക്ക് തുല്യമായ ഡിഡി കപ്പൽ കമ്പനി നൽകിയതിനെതുടർന്ന് ഉച്ചയ്ക്കുശേഷം കപ്പൽ വിട്ടയയ്ക്കാനും സിംഗിൾബെഞ്ച് നിർദേശിച്ചു. ഇതനുസരിച്ച് കപ്പൽ ഇന്നലെത്തന്നെ കൊളംബോയിലേക്ക് തിരിച്ചു.
xhcf
