മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരെ നരഹത്യാക്കുറ്റം ചുമത്തില്ല


മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനും കൂട്ടുപ്രതി വഫ ഫിറോസിനുമെതിരെ നരഹത്യാക്കുറ്റം ചുമത്തില്ല. ഇരുവരും നൽകിയ വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഈ തീരുമാനമെടുത്തത്. കേസിൽ വാഹനാപകടം സൃഷ്ടിച്ചതിന് മാത്രമായിരിക്കും വിചാരണ നടത്തുകയെന്ന് കോടതി വ്യക്തമാക്കി.

2019 ഓഗസ്റ്റ് മൂന്നിനാണ് സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ തലവനായ കെ.എം. ബഷീർ ശ്രീറാം ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ടത്.

You might also like

  • Straight Forward

Most Viewed