പ്ലസ് വൺ വിദ്യാർ‍ഥിക്ക് ക്രൂരമർ‍ദനം; ആറ് പ്ലസ് ടു വിദ്യാർ‍ഥികൾ‍ക്കെതിരെയാണ് കേസ്


റാഗിംഗിന്‍റെ പേരിൽ‍ പ്ലസ് വൺ വിദ്യാർ‍ഥിക്ക് ക്രൂരമർ‍ദനമേറ്റ സംഭവത്തിൽ‍ സീനിയർ‍ വിദ്യാർ‍ഥികൾ‍ക്കെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം സർ‍ക്കാർ‍ ഹയർ‍ സെക്കൻഡറി സ്‌കൂളിലെ ആറ് പ്ലസ് ടു വിദ്യാർ‍ഥികൾ‍ക്കെതിരെയാണ് കേസ് രജിസ്റ്റർ‍ ചെയ്തത്. ഇവരെ സ്‌കൂളിൽ‍നിന്ന് സസ്പൻഡ് ചെയ്‌തേക്കും. പിടിഎ എക്‌സിക്യൂട്ടീവ് യോഗം ചേർ‍ന്ന് ഇക്കാര്യത്തിൽ‍ അന്തിമ തീരുമാനമെടുക്കും.

മുടി നീട്ടി വളർ‍ത്തിയതിനാണ് ഒരു കൂട്ടം പ്ലസ് ടു വിദ്യാർ‍ഥികൾ‍ വളഞ്ഞിട്ട് മർ‍ദിച്ചതെന്നാണ് പരാതി. മർ‍ദനത്തിൽ‍ വിദ്യാർ‍ഥിയുടെ ചെവിക്ക് പരിക്കേറ്റു. സംഭവത്തിൽ‍ റാഗിംഗിനിരയായ കുട്ടിയുടെ രക്ഷിതാക്കൾ‍ ശ്രീകണ്ഠാപുരം പോലീസിൽ‍ പരാതി നൽ‍കിയതോടെയാണ് കേസെടുത്തത്.

article-image

xhcj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed