നബിദിനാചരണം - തൊഴിലാളികൾക്ക് ഭക്ഷണവിതരണം നടത്തി മൈത്രി ബഹ്റൈൻ


നബിദിനത്തോടനുബന്ധിച്ച് കാരുണ്യത്തിന്റെ പ്രവാചകൻ എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷണവിതരണം ചെയ്തു. സനദിലുള്ള 275 ഓളം വരുന്ന നിർമ്മാണ തൊഴിലാളികൾക്കാണ് ഭക്ഷണ വിതരണം നടത്തിയത്. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെടി സലീം ആശംസകൾ നേർന്നു. സാമൂഹ്യപ്രവർത്തകൻ സയ്ദ് ഹനീഫ്, മൈത്രി രക്ഷാധികാരിയും പൊതു പ്രവർത്തകനുമായ നിസാർ കൊല്ലം, ആദം ഇബ്രാഹിം എന്നിവരും സന്നിഹിതരായിരുന്നു. മൈത്രിയുടെ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.

മൈത്രി ട്രഷറർ അബ്ദുൽബാരി, വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ, കോഡിനേറ്റർ നാവസ് കുണ്ടറ, എക്സിക്യൂട്ടീവ് അംഗങ്ങളായ കോയിവിള മുഹമ്മദ്‌, ഷിബു ബഷീർ, അനസ് കായംകുളം, റിയാസ് തുടങ്ങിയവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

article-image

a

You might also like

Most Viewed