ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് ഡോ സുനിൽ പി ഇളയിടം എത്തുന്നു

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചിന്തകനും, പ്രഭാഷകനും, അദ്ധ്യാപകനുമായ ഡോ. സുനിൽ പി ഇളയിടം നിർവ്വഹിക്കും. ഒക്ടോബർ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന്, ബി.കെ. എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ "സാഹിത്യവും സാമൂഹികതയും" എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. സാഹിത്യവേദി, പ്രസംഗവേദി,ക്വിസ് ക്ലബ്, മലയാളം പാഠശാല, പുസ്തകോത്സവ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികൾ അടങ്ങുന്നതാണ് കേരളീയ സമാജം സാഹിത്യ വിഭാഗം. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്രയുമായി 33369895 അല്ലെങ്കിൽ കൺവീനർ പ്രശാന്ത് മുരളീധരനുമായി 3335 5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്