സമസ്ത ബഹ്‌റൈൻ മജ്‌ലിസ് മൗലിദുനബവി ശരീഫും ദുആ മജ്‌ലിസും ശ്രദ്ധേയമായി

സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഒരു മാസത്തെ നബിദിന ക്യാമ്പയിന്റെ ഭാഗമായി മനാമ ഇർഷാദുൽ മുസ്‌ലിമീൻ മദ്രസ്സ സ്വാഗത സംഘ കമ്മിറ്റി മനാമ സമസ്ത ആസ്ഥാനത്തു വെച്ച് നടത്തിയ മജ്‌ലിസ് മൗലിദുനബവി ശരീഫും ദുആ മജ്‌ലിസും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ മുഖ്യ സന്ദേശം നൽകി.
സമസ്ത ആക്ടിങ് സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്.കേന്ദ്ര, ഏരിയ കമ്മിറ്റി ഭാരവാഹികളായ കളത്തിൽ മുസ്തഫ, ശറഫുദ്ധീൻ മാരായമംഗലം, ഇസ്മായിൽ പയ്യന്നൂർ, മജീദ് കാപ്പാട്, കെ എം എസ് മൗലവി സമസ്ത കോ ഓർഡിനേറ്റർ അഷറഫ് അൻവരി ചേലക്കര, ഹാഫിസ് ശറഫുദ്ധീൻ ഹംസ അൻവരി മോളൂർ, കെ എം സി സി സ്റ്റേറ്റ് വൈസ് പ്രെസിഡന്റ് ഗഫൂർ കൈപ്പമംഗലം,സിദ്ധീഖ് കണ്ണൂർ, എസ് കെ എസ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, എം എം എസ് ഇബ്രാഹിം ഹാജി ,ഹുസ്സൈൻ ഹാജി സ്കൈ, സയ്യിദ് അബ്ദുൽ റഹിമാൻ തങ്ങൾ,അസീസ് പേരാമ്പ്ര, വി എച് അബ്ദുല്ല, നവാസ് കുണ്ടറ , സജീർ പന്തക്കൽ, ജാഫർ കണ്ണൂർ ,സുബൈർ അത്തോളി,ഉമൈർ വടകര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
a