തിരുവനന്തപുരത്ത് വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു

തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു. വട്ടിയൂർക്കാവിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പല ബ്രീഡിലുള്ള നായ്ക്കൾ ഒരുമിച്ച് ക്യാമ്പിൽ എത്തിയത് കൗതുകമുണർത്തി. മേയർ ആര്യ രാജേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ വരും ദിവസങ്ങളിലും തുടരും.
ഈ മാസം ഇരുപത്തിയെട്ട് മുതൽ തെരുവ് നായ്ക്കൾക്കും തിരുവനന്തപുരം നഗരസഭ വാക്സിനേഷൻ നൽകും. പതിനായിരം ഡോസ് വാക്സിനാണ് എത്തിയിരിക്കുന്നത്.
dufjcfu