തെരുവുനായ ആക്രമണം: പരാതി നൽ‍കേണ്ടതിങ്ങനെ


തെരുവുനായ ആക്രമിക്കുകയോ തെരുവുനായ കാരണം വാഹനാപകടം സംഭവിക്കുകയോ ചെയ്‌താൽ‍ അപേക്ഷ എഴുതിനൽ‍കാം. അപേക്ഷയ്‌ക്കൊപ്പം ചികിത്സ തേടിയ ആശുപത്രിയിലെ ബില്ലുകൾ‍, ഒ.പി. ടിക്കറ്റ്‌, മരുന്നുകളുടെ ബിൽ‍, വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കു ചെലവായ തുക എന്നിവ സമിതി ഓഫീസിലേക്ക്‌ അയയ്‌ക്കണം. വിലാസം: ജസ്‌റ്റിസ് സിരിജഗൻ‍ കമ്മിറ്റി, യു.പി.എ.ഡി. ബിൽ‍ഡിങ്‌, പരമാര റോഡ്‌, കൊച്ചി−682018.

അപേക്ഷ ലഭിച്ചാൽ‍ പരാതിക്കാരനെ കൊച്ചിയിലേക്ക്‌ ഹിയറിങ്ങിനു വിളിക്കും. വക്കീലിന്റെയോ മറ്റ്‌ സഹായികളുടെയോ ആവശ്യമില്ല. നേരിട്ടെത്തി പരാതി ഉന്നയിക്കാം. ന്യായമെന്നു ബോധ്യപ്പെട്ടാൽ‍ നഷ്‌ടപരിഹാരം നൽ‍കേണ്ട തദ്ദേശസ്‌ഥാപനത്തിനു നോട്ടീസ്‌ അയയ്‌ക്കും. അവരുടെ ഭാഗംകൂടി കേട്ടശേഷം നഷ്‌ടപരിഹാരം അനുവദിക്കും.

article-image

dhdfhf

You might also like

Most Viewed