ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതൽ‍ കുവൈത്തിലും


ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതൽ‍ കുവൈത്തിൽ‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആപ്പിൾ‍ കമ്പനിയുമായി ധാരണയിലെത്തിയതായി അധികൃതർ‍ വ്യക്തമാക്കി. സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താൻ അനുമതി നൽ‍കിയത്. നിലവിൽ ഗ്ലോബൽ വോലറ്റ് സർവീസായ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തിൽ‍ ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ സുഗമമാകും. ഇതോടെ പണമിടപാടുകൾ‍ എളുപ്പവും സുരക്ഷിതവുമായ മാർ‍ഗത്തിലൂടെ നടത്താനാകുമെന്ന് അധികൃതർ‍ കൂട്ടിച്ചേർ‍ത്തു. 

ആപ്പിൾ പേ സേവനം ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ഉപയോഗിക്കുവാൻ സാധിക്കും. ഇതിനായി  ഐഫോണിൽ‍  പ്രി ഇൻ‍സ്റ്റാൾ‍ ചെയ്തിരിക്കുന്ന വാലറ്റിൽ ഓപ്പൺ ചെയ്ത്  കാർഡ് വിശദാംശങ്ങൾ നൽകുക. തുടർ‍ന്ന് ബാങ്കുകൾ എസ്എംഎസ് കോഡ് വഴി സ്ഥിരീകരണം ചെയ്യുന്നതോടെ ആപ്പിൾ പെയ്മെന്റ് സൗകര്യം ലഭ്യമാകും.

article-image

zgd

You might also like

  • Straight Forward

Most Viewed