കണ്ണൂർ ചിറ്റാരിപറമ്പിൽ‍ പശുവിന് പേവിഷബാധ; പശുവിനെ കൊല്ലും


കണ്ണൂർ ചിറ്റാരിപറമ്പിൽ‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ‍ സ്ഥലത്തെത്തി പശുവിനെ കൊല്ലും. കണ്ണൂർ‍ ചിറ്റാരിപറമ്പിൽ‍ ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ.

പശുവിന്‍റെ ശരീരത്തിൽ‍ കടിയേറ്റ പാടുകൾ‍ കണ്ടെത്തിയിട്ടില്ല. പേ വിഷബാധയുള്ള പട്ടിയുടെ നഖം കൊണ്ടുള്ള പോറൽ‍ ഏറ്റാൽ‍ പോലും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം. തെരുവുനായ്ക്കൾ‍ കൂട്ടത്തോടെ എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ‍ പറഞ്ഞു.

article-image

zdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed