'പുലി ഗോപാലന്' വീരശ്രീ അവാർഡ് നൽകാൻ കിസാൻ മഹാ സംഘിന്റെ തീരുമാനം


മാങ്കുളത്ത് തന്നെ ആക്രമിച്ച പുലിയെ ജീവരക്ഷാർത്ഥം വെട്ടിക്കൊലപ്പെടുത്തിയ കർഷകനായ ഗോപാലന് കർഷകവീരശ്രീ അവാർഡ് നൽകാൻ തീരുമാനം. രാഷ്ട്രീയ കിസാൻ മഹാ സംഘാണ് അവാർഡ് നൽകുന്നത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ആക്രമിക്കാൻ എത്തിയ പുലിയെ ഇല്ലാതാക്കിയ ചിക്കണംകുടിയിൽ ഗോപാലനാണ് അവാർഡ് ലഭിക്കുക. സംഭവത്തിൽ ഗോപാലനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കൃഷിയിടത്തിൽ വനംവകുപ്പ് നടത്തിയ പ്രാഥമിക തെളിവെടിപ്പിന് ശേഷമായിരുന്നു തീരുമാനം. ഗോപാലൻ ആത്മരക്ഷാർത്ഥമാണ് പുലിയെ ആക്രമിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. ഗോപാലനെ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. രണ്ട് കൈകൾക്കും പരുക്കേറ്റ ഗോപാലൻ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

മാങ്കുളത്തിന് സമീപം ചിക്കണംകുടി ആദിവാസി കോളനിയിൽ ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഒടുവിൽ ഗോപാലൻ വാക്കത്തികൊണ്ട് പുലിയെ വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യമുണ്ടായിരുന്നു. പുലിയ പിടിക്കാനായി വനം വകുപ്പും കൂട് സ്ഥാപിച്ചിരുന്നു. വളർത്തുമൃഗങ്ങളെ വ്യാപകമായി കൊന്നുതിന്നുന്നത് പുലിയാണെന്ന് ക്യാമറകളിൽ വ്യക്തമായിട്ടും ഇതിനെ പിടികൂടുന്നതിന് നടപടികൾ സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നുവന്നിരുന്നു.

article-image

cjhcvj

You might also like

Most Viewed