കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ


കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഒന്നാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ക്ലാസ്സുകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. 3,08,000 കുട്ടികളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി ക്ലാസുകളിലെത്തുക.

മറ്റ് ക്ലാസുകളിലെ അക്കാദമിക പ്രവർത്തനങ്ങൾ തടസപ്പെടുത്താത്ത വിധം പ്ലസ് വൺ വിദ്യാർത്ഥികളെ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അതെ സമയ മൂന്നാം ഘട്ട അലോട്മെന്റിലെ പ്രവേശനം ഇന്ന് വൈകുന്നേരം 5 മണി വരെ നീട്ടിയിട്ടുണ്ട്.

മാനേജ്‌മെന്റ് ∠ അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിനും സൗകര്യം ലഭ്യമാണ്.

മുഖ്യഘട്ട അലോട്മെന്റിന് ശേഷം ആദ്യഘട്ട പരിശോധനയും പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുള്ള പരിശോധനയും നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed