ട്രെയിനുകളിൽ ലഹരി കലർന്ന ക്രീം ബിസ്കറ്റ് നൽകി മോഷണം; ബിഹാർ സ്വദേശി പിടിയിൽ

ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പിടിയിലായത് ബിഹാർ സ്വദേശി ചുമൻ കുമാർ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസ് നാഗ്പുരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഘാംഗമായ ശത്രുഘ്നൻ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയിരുന്നു. ലഹരി കലർന്ന ക്രീം ബിസ്കറ്റ് നൽകിയാണ് പ്രതികൾ മോഷണം നടത്തിയത്. മൂന്ന് പേരാണ് മോഷണ സംഘത്തിലുളളത്. ആലപ്പുഴയിൽ വെച്ച് ആണ് ശത്രുഘ്നനെ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് പത്തിനാണ് കൊച്ചുവേളി−ഗൊരഖ്പൂർ രപ്തി സാഗർ എക്സ്പ്രസിൽ വെച്ച് ഇവർ അഞ്ച് യാത്രക്കാർക്ക് ലഹരി കലർന്ന ബിസ്കറ്റ് നൽകി മോഷണം നടത്തിയത്. ബോധരഹിതരായ യാത്രക്കാരിൽ നിന്ന് 33,000 രൂപയും വിലപിടിപ്പുളള സാധനങ്ങളും പ്രതികൾ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചത്. കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.