മധു വധക്കേസ്: നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി


മധു വധക്കേസിൽ‍ നീതി നടപ്പാക്കാന്‍ എല്ലാശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികൾ‍ക്ക് അർ‍ഹമായ ശിക്ഷ ഉറപ്പാക്കും. സാക്ഷികൾ‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവർ‍ക്കെതിരെ കർ‍ശനനടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സംഭവം നടന്ന് മണിക്കൂറുകൾ‍ക്കുള്ളിൽ‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിൽ‍ ഒരു വിധത്തിലുമുള്ള അലഭാവവും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പ്രോസിക്യുഷൻ ജാഗ്രതയോടെ കാര്യങ്ങൾ‍ ചെയ്തിട്ടുണ്ട്. നാടിന് മുഴുവൻ അപമാനകരമായ കാര്യമാണ് മധു കൊലക്കേസിലൂടെ നടന്നത്. കേസിനെ ഗൗരവമായാണ് കാണുന്നത്. സാക്ഷികൾ‍ കോടതിയിൽ‍ വരുമ്പോഴും പോകുമ്പോഴും പൊലീസ് അകമ്പടി ഏർ‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർ‍ത്തു.

You might also like

Most Viewed