തിരിച്ചറിയൽ രേഖകൾ ഇല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം


കുവൈത്തിൽ താമസ നിയമലംഘകർക്ക് എതിരെയുള്ള പരിശോധന ശക്തമാക്കി.  അതിനാൽ ആരും തിരിച്ചറിയൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പരിശോധനക്കെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. താമസ കുടിയേറ്റ, തൊഴിൽ നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം തുടക്കമിട്ട കാമ്പയിൻ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 

പലയിടങ്ങളിലും മിന്നൽ പരിശോധന  നടക്കുന്നത് കാരണം തിരിച്ചറിയൽ രേഖ കൈവശം വെക്കാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം.

You might also like

Most Viewed