കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍; വ്യക്തിപരമായ പ്രശ്‌നമെന്ന് സൂചന


പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഏലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാജുവിനെയാണ് പുലര്‍ച്ചെ ഒന്നരയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ബന്ധുക്കള്‍ ബാജുവിനെ ഉള്ള്യേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്‌നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed