വൈദികന്റെ വീട്ടിലെ മോഷണം; മകൻ അറസ്റ്റിൽ‍


തൃക്കോതമംഗലം സെന്‍മേരിസ് ബത്ലഹം പള്ളി വികാരി ഫാദർ‍ ജേക്കബ് നൈനാന്റെ വീട്ടിൽ‍ മോഷണം നടത്തിയ പ്രതിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ‍ ഷിനോ നൈനാന്‍ ജേക്കബ് (36)ആണ് മോഷണം നടത്തിയത്.

ചൊവ്വാഴ്ച വൈകിട്ടാണ് ഫാദർ‍ നൈനാന്റെ വീടിന്റെ അടുക്കള വാതിൽ‍ കുത്തിത്തുറന്ന് സ്വർ‍ണവും പണവും മോഷ്ടിച്ചത്. തുടർ‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർ‍ത്തിക്കിന്റെ നേതൃത്വത്തിൽ‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ‍ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ‍ പ്രതിയെ പിടികൂടുകയുമായിരുന്നു.

ഷിനോ നൈനാൻ ജേക്കബ് കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാൽ‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇയാളിൽ‍ നിന്നും സ്വർ‍ണവും പണവും കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, പാമ്പാടി എസ്.എച്ച്.ഓ പ്രശാന്ത് കുമാർ‍ കെആർ‍, പള്ളിക്കത്തോട് എസ്എച്ച്ഒ പ്രദീപ് എസ്, എസ്ഐ മാരായ ലെബിമോൻ കെസ്, ശ്രീരംഗൻ കെആർ‍, ജോമോൻ എം. തോമസ്, ബിനോയി എം.എ, രാജേഷ് ജി, എ.എസ്. ഐ പ്രദീപ് കുമാർ‍, സി.പി.ഒമാരായ ജയകൃഷ്ണൻ, ഫെർ‍ണാണ്ടസ്, സാജു പി മാത്യു, ജിബിൻ ലോബോ, സുനിൽ‍ പി.സി ജസ്റ്റിൻ‍, രഞ്ജിത്ത് ജി, സതീഷ് ടി.ജി സരുൺ‍ രാജ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ‍ ഉണ്ടായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed