ബംഗാൾ‍ ഉൾ‍ക്കടലിൽ‍ രൂപം കൊണ്ട ന്യൂനമർ‍ദ്ദം തീവ്രമാകുന്നു, കേരളത്തിൽ‍ അതിതീവ്ര മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ‍ യെല്ലോ അലർ‍ട്ട് പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ‍ ഉൾ‍ക്കടലിൽ‍ ശക്തികൂടിയ ന്യൂനമർ‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർ‍ദ്ദമാകാൻ സാധ്യതയാണുള്ളത്. കോട്ടയം, ഇടുക്കി, തൃശൂർ‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ‍, കാസർ‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലർ‍ട്ട് പ്രഖ്യാപിച്ചത്.

കേരളത്തിൽ‍ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. യെല്ലോ അലർ‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ‍ 64.5 മില്ലിമീറ്റർ‍ മുതൽ‍ 115.5 മില്ലിമീറ്റർ‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

You might also like

Most Viewed