രാമായണം പഠിച്ച് മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും; രാമായണ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഇരുവർക്കും അഭിനന്ദന പ്രവാഹം


പ്രമുഖ പ്രാസാധകരായ ഡിസി ബുക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മലപ്പുറം ആതവനാട് വാഫി മർക്കസ് കോളേജിലെ മുഹമ്മദ് ജാബിറിനും മുഹമ്മദ് ബാസിതിനും അഭിനന്ദന പ്രവാഹം
ആയിരത്തിലേറെ പേർ പങ്കെടുത്ത രാമായണ പ്രശ്‌നോത്തരിയിലാണ് ഇരുവരും ജേതാക്കളായത്.

സംസ്ഥാന തലത്തിൽ ഓൺലൈനായിട്ടാണ് രാമായണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ഡിസി ബുക്‌സ് സംഘടിപ്പിച്ചത്.

ഇതിലാണ് ഇരുവരും പങ്കെടുത്തത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നോട്ടിഫിക്കേഷൻ കണ്ടാണ് അപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞു. കോഴ്‌സിന്റെ ഭാഗമായി സിലിബസിൽ മറ്റ് മതങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പഠിക്കാനുണ്ടായിരുന്നു.

താരതമ്യ പഠനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമായിരുന്നു. കോളേജിലെ ലൈബ്രറിയും വായനയെ സഹായിച്ചു. അതാണ് ആത്മവിശ്വാസത്തോടെ മത്സരത്തിൽ പങ്കെടുക്കാൻ ഇവരെ പ്രേരിപ്പിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed