ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ‍ ഇനി മുതൽ‍ കൗണ്ടറുകളിൽ‍ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി


ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ‍ ഇനി മുതൽ‍ കൗണ്ടറുകളിൽ‍ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ഇലക്ട്രിസിറ്റി ബോർ‍ഡിന്‍റെ പേയ്‌മെന്‍റ് സംവിധാനം പൂർ‍ണമായും ഡിജിറ്റൽ‍വത്കരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. അടുത്ത തവണ മുതൽ‍ വൈദ്യുതി ബില്ലുകൾ‍ ആയിരം രൂപയ്ക്ക് മുകളിലാണെങ്കിൽ‍ തുക ഡിജിറ്റലായി തന്നെ അടയ്ക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കണമെന്നാണ് ജീവനക്കാർ‍ക്ക് നൽ‍കിയിരിക്കുന്ന നിർ‍ദേശം. ഇതിനു എതിർ‍പ്പു പ്രകടിപ്പിക്കുന്നവരെ ബോധവത്ക്കരിക്കണം. തീർ‍ത്തും അസൗകര്യം പറയുന്ന ആളുകളിൽ‍ നിന്ന് മാത്രം തുക കൗണ്ടറുകളിൽ‍ സ്വീകരിച്ചാൽ‍ മതിയെന്നാണ് നിർ‍ദേശം.

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ‍ കൗണ്ടറുകളിൽ‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നിർ‍ദേശമുണ്ട്. നിലവിൽ‍ കെഎസ്ഇബിയുടെ പകുതിയോളം ഉപഭോക്താക്കൾ‍ ഡിജിറ്റൽ‍ മാർ‍ഗങ്ങൾ‍ ഉപയോഗിച്ചാണ് ബിൽ‍ അടയ്ക്കുന്നത്.

You might also like

Most Viewed