കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു


കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ബിനീഷ് കൃഷ്ണനും, ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തിൽ ദമ്പതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.

കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാറും, അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മറ്റേ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed