കൊച്ചിയിൽ അച്ഛനും മകനും ജീവനൊടുക്കിയ നിലയിൽ

കൊച്ചി: എറണാകുളം വൈപ്പിനിൽ അച്ഛനെയും മകനെയും ജീവവനൊടുക്കിയ നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡിൽ തൃക്കടാപ്പിള്ളി ഭാഗത്ത് എടക്കാട് വീട്ടിൽ ബാബു(60) മകൻ സുഭാഷും (34) എന്നിവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാബുവിന്‍റെ ഭാര്യ അസുഖം മൂലം ദീർഘനാളുകളായി കിടപ്പിലാണ്. സുഭാഷ് അവിവാഹിതനാണ്. മുനമ്പം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.