നെടുമ്പാശേരി വഴി കടത്തിയ ഒന്നരക്കിലോ സ്വർണം പിടിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒന്നരക്കിലോ സ്വർണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. നിഷാജ്, സബീൽ എന്നിവരാണ് പിടിയിലായത്.
മലപ്പുറത്തേക്ക് കാറിൽ കൊണ്ടുപോകുമ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.