ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം


രണ്ട് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെയാണ് ഇത്തവണയും ലോക കേരള സഭ നടന്നത്. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം കാരണം കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള സഭയിൽ പങ്കെടുത്തിരുന്നില്ല.

രണ്ട് ദിവസമായി നടന്ന സമ്മേളനത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പ്രവാസികൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെ കുറിച്ചും നിക്ഷേപസൗകര്യങ്ങളെ കുറിച്ചും വിശദമായ ചർച്ചയാണ് ലോക കേരള സഭയിൽ നടന്നത്. 351 പ്രതിനിധികളായിരുന്നു ഇത്തവണ ലോക കേരള സഭയിൽ ഉണ്ടായിരുന്നത്. കൊവിഡാനാന്തര കാലത്തെ വികസനപ്രവർത്തനങ്ങളും പ്രളയവും യുക്രൈൻ യുദ്ധവും അടക്കമുള്ള വിഷയങ്ങളിലായിരുന്നു ചർച്ചകൾ.

കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകണം എന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കേരളം കൂടുതൽ നിക്ഷേപസൗഹൃദമാക്കുന്നതിനും നിർദേശങ്ങൾ ഉയർന്നു. മേഖലാ യോഗങ്ങളുടെയും സമ്മേളനങ്ങളുടെയും റിപ്പോർട്ട് ഇന്ന് സഭയിൽ സമർപ്പിക്കും. വൈകീട്ട് നാല് മണിക്കാണ് സമാപന സമ്മേളനം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed