സോളോ ഇന്റർ‍വ്യൂ നിർ‍ത്തിയെന്ന് ധ്യാൻ ശ്രീനീവാസൻ


ധ്യാൻ ശ്രീനിവാസന്റെ സിനിമയെക്കാൾ‍ താരത്തിന്റെ അഭിമുഖങ്ങൾ‍ പ്രേക്ഷകർ‍ ഏറ്റെടുക്കാറുണ്ട്. ചിലത് വിവാദങ്ങൾ‍ സൃഷ്ടിക്കാറുമുണ്ട്. എന്നാൽ‍ ഇനി മാധ്യമങ്ങൾ‍ക്ക് സോളോ ഇന്റർ‍വ്യൂ നൽ‍കില്ലെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. സോളോ ഇന്റർ‍വ്യൂ നൽ‍കില്ലെന്ന് പറഞ്ഞ താരം ഗ്രൂപ്പ് ഇന്റർ‍വ്യൂ നൽ‍കുമെന്നും പറയുന്നു. “അടുത്തത് ത്രയം എന്നൊരു സിനിമയാണ്. അതിന് ഇന്റർ‍വ്യൂ ഉണ്ടാകുമെന്ന് വിചാരിക്കണ്ട. സോളോ ഇന്റർ‍വ്യൂ ഞാൻ നിർ‍ത്തി.

കുറെ ആർ‍ടിസ്റ്റുകൾ‍ ഉള്ള സിനിമയാണ്. അത്‌കൊണ്ട് സോളോ ഇന്റർ‍വ്യൂ നിർ‍ത്തി. വീട്ടിൽ‍ ഭയങ്കര പ്രശ്‌നമാണ്. ഇനി കുറച്ച് കാലത്തേക്ക് ഇന്റർ‍വ്യൂ ഉണ്ടാകില്ല. ഇന്റർ‍വ്യൂവിനേക്കാൾ‍ കൂടുതൽ‍ സിനിമയിൽ‍ കാണുന്നതായിരിക്കും നല്ലത്. ഇനി ഗ്രൂപ്പിൽ‍ മാത്രമേ ഇന്റർ‍വ്യൂ കൊടുക്കൂ...” ധ്യാൻ പറഞ്ഞു. 

You might also like

Most Viewed