സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷിനെതിരെ കെ.ടി ജലീൽ‍ പൊലീസിൽ‍ പരാതി നൽ‍കി


സ്വപ്‌ന സുരേഷിനെതിരേ കെ.ടി.ജലീൽ‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിൽ‍ പരാതി. സംഭവത്തിൽ‍ സമഗ്രാ അന്വേഷണം വേണെന്ന് കെ.ടി ജലീൽ‍ പറഞ്ഞു. സ്വപ്‌നയുടെ ഇപ്പോഴുള്ള ആരോപണങ്ങൾ‍ക്ക് പിന്നിൽ‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും കെ.ടി ജലീൽ‍ മാധ്യമങ്ങളോട് പറഞ്ഞു.

മുതിർ‍ന്ന രാഷ്ട്രീയ നേതാക്കളോടും സർ‍ക്കാർ‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് കെ.ടി.ജലീൽ‍ പരാതി നൽ‍കിയത്. പി.സി ജോർ‍ജിന്റെ പങ്കുൾ‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി ജലീൽ‍ പരാതി നൽ‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാൻ എൽ‍ഡിഎഫ് തീരുമാനിച്ചത്.

സ്വർ‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായും തനിക്കെതിരായും നടത്തിയ കള്ള ആരോപണങ്ങൾ‍ക്കെതിരായാണ് പരാതി നൽ‍കിയതെന്ന് കെ.ടി ജലീൽ‍ പറഞ്ഞു.

You might also like

Most Viewed